sc

മുഹമ്മ: ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഉപദേശക സമിതി കൺവീനർ സതീശൻ അത്തിക്കാടിന്റെ ഭവനത്തിൽ നടന്ന പ്രാർത്ഥന സത്സംഗത്തിൽ സഭ അംഗത്വ ഫോറങ്ങളും ഗുരുപ്രഭാവം സ്മരണികയ്ക്ക് പരസ്യ ഓർഡർ ഫോറവും സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ അദ്ധ്യക്ഷനായി. സ്വാമി അംഗാനന്ദ ഗിരി യോഗം ഉദ്ഘാടനം ചെയ്തു. എസ്.എൽ പുരം ഗാന്ധിസ്മാരക സേവാ കേന്ദം പ്രസിഡന്റ് രവി പാലത്തിങ്കൽ, വിജു ശാന്തി, മുരളീകൃഷ്ണൻ ചെറുകണ്ണാട്ട്, ഡോ.നമിത ലോലിത,സി.കെ.ശോഭന എന്നിവർ സംസാരിച്ചു.