മാവേലിക്കര: ചെട്ടികുളങ്ങര കരിപ്പുഴ കടവൂർ മനായിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭിക്കും. യജ്ഞശാലയിൽ പ്രതിഷ്ഠാക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് എത്തിച്ചു. ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.45ന് വിഷ്ണുസഹസ്രനാമജപം, 7ന് ആചാര്യവരണം, ഭദ്രദീപ പ്രതിഷ്ഠ, 8ന് ഭാഗവതപാരായണം ആരംഭം.എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം, 6.45 ന് വിഷ്ണസഹസ്രനാമം, 12ന് ഭാഗവതകഥാപ്രവചനം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് ലളിതാസഹസ്രനാമജപം എന്നിവ നടക്കും. 30ന് ഉച്ചയ്ക്ക് ഉണ്ണിയൂട്ട്. ഡിസംബർ 1ന് വൈകിട്ട് വിദ്യാഗോപാല മന്ത്രാർച്ചന. 2ന് രാവിലെ രുക്മിണി സ്വയംവരം, വൈകിട്ട് 5ന് സർവൈശ്വര്യപൂജ. 3ന് രാവിലെ 11ന് കുചേലാഗമനം ദൃശ്യാവിഷ്‌ക്കാരം. 4ന് രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, 10ന് മഹാമൃത്യഞ്ജയഹോമം, വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര.