
ചാരുംമൂട് : താമരകുളം വി.വി ഹയർ സെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.എസ് .ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സിവിൽ എക്സൈസ് ഓഫീസർ തസ്‌നി ബോധവത്കരണ ക്ലാസ് നയിച്ചു. വിമുക്തി ക്ലബ് കോ-ഓർഡിനേറ്റർ ആർ.ഹരിലാൽ, കെ.രഘുകുമാർ, കെ.ജയകൃഷ്ണൻ, വിനീത എസ്.വിജയൻ, ഹേന എസ്.ശങ്കർ, എസ്.വിദ്യ, അൽത്താഫ് ഷംസുദീൻ എന്നിവർ സംസാരിച്ചു.