മാവേലിക്കര: കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായുള്ള സർവീസ് ക്യാമ്പ് ഉദ്ഘാടനം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ കെ.മോഹന്‍ കുമാർ നിർവഹിച്ചു. കൃഷി ഓഫീസർ മഹേശ്വരി.ജെ സ്വാഗതം പറഞ്ഞു. തെക്കേക്കര, തഴക്കര കൃഷിഭവനിലെ കർഷകർ കാർഷിക ഉപകരണങ്ങളുമായി സർവീസ് ക്യാമ്പിൽ പങ്കെടുത്തു. കാർഷിക ഉപകരണങ്ങളുമായി
ക്യാമ്പിൽ പങ്കെടുത്തവർക്ക് 1000 രൂപ വരെയുള്ള സർവീസ് ചാർജുകൾ സൗജന്യമായും റിപ്പയർ ചാർജുകൾക്കും 25 ശതമാനം ധനസഹായവും, സ്പെയർ പാർട്സുകൾക്ക് 25 മുതൽ 100 ശതമാനം വരെ ധനസഹായവും നൽകി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പദ്ധതിക്ക് ആലപ്പുഴ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറിംഗ് വിഭാഗമാണ് നേതൃത്വം നൽകിയത്.