കായംകുളം : ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് രചനാമൽസരങ്ങളോടെ കായംകുളത്ത് തുടക്കമായി. ഡിസംബർ 3ന് സമാപിക്കും. ഇന്ന് രാവിലെ 9ന് പ്രധാന വേദിയായ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഭരതനാട്യവും,കൂടിയാട്ടവും,ഓട്ടൻ തുള്ളലും വേദികളെ സമ്പന്നമാക്കും.
കലാദേവത ചിലങ്കകെട്ടിയാടുന്നതോടെ നാടും നഗരവും ആഘോഷത്തിന്റെ ഭാഗമാകും. കായംകുളം നഗരത്തിലെ വിവിധ സ്കൂളുകളിലെ 13 വേദികളിലായാണ് മത്സരങ്ങൾ. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് പുറമേ, ഗവ.ബോയ്സ് ഹൈസ്കൂൾ, ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ബി.എഡ് സെൻറർ, സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ വിദ്യാപീഠം, കായംകുളം ഗവ.യു.പി സ്കൂൾ, കായംകുളം എൽ.പി.എസ്, ഓട്ടിസം സെന്റർ, ബി.ആർ.സി ഹാൾ എന്നിവിടങ്ങളിലാണ് മറ്റു വേദികൾ.
കായംകുളം എസ്.എൻ വിദ്യാപീഠം ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ഭക്ഷണശാല . 316 ഇനങ്ങളിലായി ആറായിരത്തിലധികം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്..
ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എട്ട് വേദികളിലായി മലയാളം,ഇംഗ്ളീഷ്,ഹിന്ദി. സംസ്കൃതം,അറബി,ഉറുദു ഭാഷകളിലായി കഥാരചന,കവിതാരചന,ഉപന്യാസം,ചിത്രരചന,കാർട്ടൂൺ എന്നിവയാണ് ഇന്നലെ നടന്നത്.
കലോത്സവ വേദിയിൽ ഇന്ന്
വേദി 1
9ന് ഉദ്ഘാടനം, 11.30ന് പഞ്ചവാദ്യം (എച്ച്.എസ്, എച്ച്.എസ്.എസ്) ,കേരളനടനം (എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 2
9ന് ഭരതനാട്യം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 3
9ന് നാടകം (എച്ച്.എസ് ),മൂകാഭിനയം (എച്ച്.എസ്.എസ്)
വേദി 4
9ന് പദ്യം ചൊല്ലൽ മലയാളം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), പദ്യം ചൊല്ലൽ ഇംഗ്ലീഷ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 5
9ന് വീണ (എച്ച്.എസ്) ,വിചിത്രവീണ (എച്ച്.എസ്, എസ്), വൃദംഗം/ ഗഞ്ചിറ/ഘടം (എച്ച്.എസ്, എച്ച്.എസ്.എസ്) , നാദസ്വരം (എച്ച്.എസ്, എച്ച്.എസ്.എസ്), ക്ലാർനെറ്റ്/ബൂഗിൾ (എച്ച്.എസ്, എസ്) , വൃന്ദവാദ്യം (എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 6
9ന് ചാക്യാർകുത്ത് (എച്ച്.എസ്, എച്ച്.എസ്.എസ്), നങ്ങ്യാർകുത്ത് (എച്ച്.എസ്, എച്ച്.എസ്.എസ്),കൂടിയാട്ടം സംസ്കൃതം (യു.പി, എച്ച്.എസ്), ഓട്ടൻതുള്ളൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 7
സംസ്കൃതോത്സവം. 9ന് സംസ്കൃത നാടകം (യു.പി)
വേദി 8
അറബി സാഹിത്യോത്സവം. 9 ന് മോണോ ആക്‌ട് (യു.പി, എച്ച്.എസ്) ,സംഭാഷണം (യു.പി, എച്ച്.എസ്) ,അറബി നാടകം (എച്ച്.എസ്)
വേദി 9
അറബി സാഹിത്യോത്സവം. 9 ന് ഖുറാൻ പാരായണം (യു.പി, എച്ച്.എസ്) ,ഗദ്യവായന (യു.പി) ,കഥ പറയൽ (യു.പി), പദപ്പയറ്റ്(യു.പി), പ്രസംഗം (യു.പി, എച്ച്.എസ്) ,മുശാഅറ (എച്ച്.എസ്)
വേദി 10
9ന് ശാസ്ത്രീയ സംഗീതം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 11
9ന് പരിചമുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) , യക്ഷഗാനം (എച്ച്.എസ്) , പൂരക്കളി (എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 12
9ന് മാപ്പിളപ്പാട്ട് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) ,ഗസൽ ആലാപനം (എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 13
9ന് പ്രസംഗം (തമിഴ്) (യു.പി, എച്ച്.എസ്) പ്രസംഗം (കന്നട) (യു.പി, എച്ച്.എസ്), പ്രസംഗം (ഉറുദു) (എച്ച്.എസ്, എച്ച്.എസ്.എസ്), പദ്യം ചൊല്ലൽ (തമിഴ്) (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)