ambala

അമ്പലപ്പുഴ: കോൺഗ്രസ് നേതാവായിരുന്ന പുന്നപ്ര മുണ്ടുകാട്ടിൽ ജി. ഭാസ്കരൻ നായരുടെ അനുസ്മരണ സമ്മേളനം കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി . പി.നാരായണൻ കുട്ടി, ടി.എ.ഹാമിദ് , തോമസ് ചുള്ളിക്കൽ, എസ്.പ്രഭുകുമാർ, പി. ഉദയകുമാർ, എ.ആർ.കണ്ണൻ, എൻ.ഷിനോയ്,ശ്യാംലാൽ , എൽ. ലതാകുമാരി, രാഘവൻ പിള്ള, പി. ഉണ്ണികൃഷ്ണൻ, രാജീവ് മുണ്ടുകാട്, കെ.എച്ച്. അഹമ്മദ്, ഷിഹാബ് പോളക്കുളം, പി.എ.കുഞ്ഞുമോൻ, സമീർ പാലമൂട്, ശ്രീജാ സന്തോഷ്, എസ്. ഗോപകുമാർ, സലീം പള്ളി വെളി,സുനിതാമഹേഷ് , ആർ. ശെൽവരാജൻ, അബ്ദുൽ ഹാദി ഹസൻ, മോഹൻദാസ്, കണ്ണൻ ചേക്കാത്ര, മോഹൻലാൽ എന്നിവർ സംസാരിച്ചു.