കായംകുളം: ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ 71 പോയിന്റോടെ ഹരിപ്പാട് ഉപജില്ല മുന്നിലെത്തി. 68 പോയിന്റുമായി കായംകുളം ഉപജില്ലയും 66 പോയിന്റുമായി ആലപ്പുഴ ഉപജില്ലയും തൊട്ടുപിന്നിലുണ്ട്.
സ്കൂൾ തലത്തിൽ മാന്നാർ ബോയ്സ് എച്ച്.എസ്.എസ് 38 പോയിന്റുമായി ഒന്നാം സ്ഥാനത്തും, നങ്ങ്യാർകുളങ്ങര ബി.ബി.എച്ച്.എസും ,ചേർത്തല ഗവ.എച്ച്.എസ്.എസും 26 പോയിന്റുവീതം നേടി രണ്ടാം സ്ഥാനത്തുമാണ്.