
മാന്നാർ: പാണ്ടനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രവർത്തകയോഗം ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗീകരിച്ച മണ്ഡലം ഭാരവാഹികളുടെ പട്ടികപ്രഖ്യാപനം മണ്ഡലം പ്രസിഡന്റ് സണ്ണി പുഞ്ചമണ്ണിൽ നിർവഹിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ അശാസ്ത്രീയമായ പുനർവിഭജനത്തിൽ യോഗം പ്രതിഷേധിച്ചു. ഇതിനെതിരെ കളക്ടർക്ക് പരാതി അയക്കാനും തീരുമാനിച്ചു. കെ.ബി യശോധരൻ, ടി.ഡി മോഹൻ, അശോക് കുമാർ, ജോസ് വല്യന്നൂർ, ഷിബു പാണ്ടനാട്, കൃഷ്ണൻകുട്ടി, എൽസി കോശി, അമ്മാളുക്കുട്ടി, സണ്ണി എന്നിവർ സംസാരിച്ചു.