കായംകുളം : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണശാലയിലേക്കും മറ്റും യാത്ര ചെയ്യുന്നതിന് സൗകര്യങ്ങൾ ഒരുക്കി ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി കൺവീനർ റംലത്ത് എസ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ നാദിർഷ ചെട്ടിയത്ത് സ്വാഗതം പറഞ്ഞു, ഷാമില അനിമോൻ, എസ്.കേശുനാഥ്,മായ രാധാകൃഷ്ണൻ, അഡ്വ.ഫർസാന ഹബീബ്,പി.എസ് സുൽഫിക്കർ,റെജി മാവനാൽ, അമ്പിളി പി.കെ, മെഹറലി അമാൻ, മനോജ് കുമാർ, വി.ആർ ബീന, ബാലചന്ദ്രൻ,അനസ്,ഷാജു, മനോജ് എസ്, സന്തോഷ്, ഐഞ്ഞഹുസൈൻ, ശ്രീകുമാർ, അനസ് എം.അഷ്റഫ്,മുഹമ്മദ് ഫാഹിസ്,എസ് നൗഫൽ,സുധീർ ഖാൻ എന്നിവർ പങ്കെടുത്തു.