ambala

അമ്പലപ്പുഴ: സി.പി. എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് ചെങ്കൊടി ഉയർന്നു. പൊതു സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പറവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തെ മൈതാനം) സ്വാഗത സംഘം ചെയർമാൻ എച്ച് .സലാം എം .എൽ .എ പതാകയുയർത്തി. പുന്നപ്രയിലെ സമരഭൂമിയിൽ ജില്ലാ സെക്രട്ടറി ആർ .നാസർ പതാക ജാഥാ ക്യാപ്റ്റൻ കൂടിയായ ഏരിയ സെക്രട്ടറി എ .ഓമനക്കുട്ടന് പതാക കൈമാറി. വെള്ളി, ശനി ദിവസങ്ങളിൽ ജി. ശിവശങ്കരൻ നഗറിലാണ് (പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ ഇ. എം. എസ് കമ്മ്യൂണിറ്റി ഹാൾ) സമ്മേളനം. വെള്ളിയാഴ്ച രാവിലെ 10 ന് പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി. എസ്. സുജാത ഉദ്ഘാടനം ചെയ്യും.