d

ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മൂന്നാം വാർഡിൽ ജലജീവൻ മിഷന് വേണ്ടി റോഡ് കുത്തിത്തുരന്നതോടെ നാട്ടുകാർ ദുരിതത്തിലായി. റോഡിനു താങ്ങാൻ പറ്റാത്ത രീതിയിലുള്ള ജെ.സി.ബി ഉപയോഗിച്ചത് മൂലമാണ് റോഡ് ഇടിഞ്ഞു പോയതെന്ന് ജനങ്ങൾ ആരോപിച്ചു. റോഡിൽ കൂടി നടക്കാൻ പോലുമാകാത്ത അവസ്ഥയാണിപ്പോൾ.

വാഹനങ്ങൾ കയറാനാകാത്ത വിധം ദുരിതത്തിലായതോടെ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ബസ് സ്റ്റോപ്പിൽ എത്തണമെങ്കിൽ ഏറെ ദൂരം നടക്കണം. സ്‌കൂൾ ബാഗുകളും തോളിൽ ഇട്ടു നടക്കവേ കുട്ടികൾ മറിഞ്ഞു വീഴുന്നത് പതിവാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഒരു ഓട്ടോ പോലും കയറി വരാത്തതിനാൽ പ്രായമായവരും കിടപ്പുരോഗികളും വളരെ ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞദിവസം പ്രസവം കഴിഞ്ഞ യുവതി തകർന്നു കിടക്കുന്ന റേഡിലൂടെ ഏറെ ദൂരം നടന്നാണ് വീട്ടിലെത്തിയത്. നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.

ജെ.സി.ബിയുടെ ഭാരം മൂലം റോഡ് ഇടിഞ്ഞു പോവുകയായിരുന്നു. റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ടുകളുണ്ട്. കുട്ടികൾ വളരെ ഭയത്തോടെയാണ് ഇതുവടി സഞ്ചരിക്കുന്നത്

-നാട്ടുകാർ