ആലപ്പുഴ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നൃ‌ത്തയിനങ്ങളിലെ വിധികർത്താക്കളുടെ പേരു വിവരങ്ങൾ പുറത്തായി. ഇതോടെ പലരും വിധികർത്താക്കളെ പാരിതോഷികങ്ങൾ നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതായും ആരോപണങ്ങളുയർന്നു. അർഹതയുള്ള കുട്ടികളെ പിന്തള്ളി, അനർഹർക്ക് അവസരം നൽകുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, ഇപ്പോഴത്തെ വിധികർത്താക്കളെ പിൻവലിച്ച് പുതിയ ജഡ്ജസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷകർത്താക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി.