
ചാരുംമൂട് : രണ്ടു ദിവസങ്ങളിലായി താമരക്കുളത്ത് നടന്ന സി.പി. എം ചാരുംമൂട് ഏരിയാ സമ്മേളനം ശക്തി പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു. ഏരിയ സെക്രട്ടറിയായി ബി.ബിനുവിനെ വീണ്ടും തിരഞ്ഞെടുത്തു. ഏരിയാ നേതൃത്വത്തോട് ഇടഞ്ഞ് നിന്ന ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഏരിയാ സെന്റർ അംഗവുമായ അഡ്വ. കെ.ആർ.അനിൽകുമാറിനെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പി.രാജൻ (താമരക്കുളം) ആർ.ഗോപാലകൃഷ്ണൻ (പാലമേൽ) എൻ.എസ്.ശ്രീകുമാർ (വള്ളികുന്നം) എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് മൂന്നു പേർ. 21 അംഗ കമ്മിറ്റിയിൽ ആർ.ശശികുമാർ (പാലമേൽ) ബി.പ്രസന്നൻ ,എസ്.പ്രശാന്ത് (താമരക്കുളം), കെ.രാജു (വള്ളികുന്നം) എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. മന്ത്രി സജി ചെറിയാൻ കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്നലെ വൈകിട്ട് ചാവടി ഇംഗ്ഷനിൽ നിന്നും ആരഭിച്ച പ്രകടനത്തിലും ചുവപ്പു സേന പരേഡിലും നൂറുകണക്കിന് പേർ പങ്കെടുത്തു. തുടർന്ന് താമർക്കുളം ജംഗ്ഷനിൽ സീതാറാം യെച്ചൂരി നഗറിൽനടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ ജി.രാജമ്മ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ തുടങ്ങിയവർ സംസാരിച്ചു.