ആലപ്പുഴ: ആലപ്പുഴയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടിയ നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് കെ.സി.വേണുഗോപാൽ എം.പിയുടെ ചോദ്യത്തിന് മറുപടിയായി
കേന്ദ്രമന്ത്രി ജിതീന്ദ്ര സിംഗ് പാർലമെന്റിൽ വ്യക്തമാക്കി. തിരുവനന്തപുരത്തിനും കോഴിക്കോടിനും ഇടയിലെ ഏക തീരദേശ നിരീക്ഷണ കേന്ദ്രമായതിനാൽ ആലപ്പുഴയിലെ കേന്ദ്രം അടച്ചുപൂട്ടുന്നതോടെ സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനത്തെ കാര്യമായി ബാധിക്കുമെന്ന് കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സേവനം തുടർന്ന് ലഭ്യമാക്കാൻ ആവശ്യമായ പകരം സംവിധാനം ഒരുക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ക്രമീകരണം സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോപാൽ കത്ത് നൽകി.