ആലപ്പുഴ: ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ. 302/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ 35 ഉദ്യോഗാർത്ഥികൾക്കായി ഡിസംബർ നാലിന് പി.എസ്.സി എറണാകുളം മേഖലാ ഓഫീസിലും അവശേഷിക്കുന്ന 30 ഉദ്യോഗാർത്ഥികൾക്കായി ആറിന് പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസിലും അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രെഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. വിവരം എസ്എംഎസ്, പ്രെഫൈൽ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2264134.