s

ആലപ്പുഴ : മണ്ഡലത്തിലെ സ്‌കൂളുകൾക്ക് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 22 . 85 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കംപ്യൂട്ടറുകളും പ്രോജക്ടറും ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ കൈമാറി. 6 സ്‌കൂളുകൾക്ക് 60 ലാപ്‌ടോപ്പുകളും 3 പ്രോജക്ടറും 1 കമ്പ്യൂട്ടറുമാണ് വാങ്ങി നൽകുന്നത്. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ , കോർപ്പറേറ്റ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പ്, സ്‌കൂൾ മാനേജർ ഫാ.ഫ്രാൻസിസ് കൊടിയനാട്, സ്‌കൂൾ പ്രിൻസിപ്പൾ പി.ജെ.യേശുദാസ്, മാനേജർ അനിൽ ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെ​ടുത്തു