
മാന്നാർ: ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി, ബാർ അസോസിയേഷൻ, കോടതി ജീവനക്കാർ, ക്ലർക്ക് അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 75-ാം ഭരണഘടന ദിനാഘോഷവും സന്ദേശ റാലിയും സംഘടിപ്പിച്ചു. സ്പെഷ്യൽ ജില്ലാ ജഡ്ജ് സുരേഷ് കുമാർ.ആർ ഉദ്ഘാടനം നിർവഹിച്ചു. സബ് ജഡ്ജ് വീണ വി.എസ്, മജിസ്ട്രേറ്റ് അനുപമ എസ്.പിള്ള, മുൻസിഫ് അമല ലോറൻസ് എന്നിവർ ഭരണഘടനാദിന സന്ദേശം നൽകി. റാലിയിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോർജ് തോമസ്, ബാർ അസോസിയേഷൻ സെക്രട്ടറി ജോസഫ് ജോർജ് എന്നിവർ നേതൃത്വം നൽകി. ആഘോഷ പരിപാടിയിൽ രാജേഷ് കുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, പ്രശാന്ത്, മധു എന്നിവർ സംസാരിച്ചു. താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി ഉണ്ണി.എസ് സ്വാഗതവും പി.എൽ.വി കോർഡിനേറ്റർ ബാബു.കെ നന്ദിയും പറഞ്ഞു.