
ആലപ്പുഴ : കലവൂർ സിക്സ് ഗൺസ് സ്‌പോർട്സ് ഹബ് ടർഫിൽ സംഘടിപ്പിച്ച
69-ാമത് സംസ്ഥാന സീനിയർ പുരുഷ വനിത ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. . ഓർഗനൈസിങ് ജനറൽ കൺവീനർ ലിഖായത്തുള്ള സ്വാഗതം പറഞ്ഞു. ടി.കെ ഹെൻറി അദ്ധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് സന്തോഷ്, ഡോ.കിഷോർ കുമാർ, ബാബു ജോസഫ് , പി.ജെ ജോസഫ് . അഡ്വ .പ്രിയദർശൻ തമ്പി, കൃഷ്ണൻ വേണുഗോപാൽ, പ്രദീപ് കുമാർ, ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.