
ചേർത്തല:ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള ചേർത്തല മേഖലാ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടെത്തു.പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ.ബിനു സീമാസ് ഉദ്ഘാടനം ചെയ്തു.
ഗാനരചയിതാവ് ശരത് ചന്ദ്രവർമ്മ,ജില്ലാ സെക്രട്ടറി വി.എസ്.ജയപ്രസാദ്, ജില്ലാ ട്രഷറർ പി.അജി,മേഖലാ ട്രഷറർ എസ്.ശരത് മോഹൻ, മുജീബ്,എസ്.സുമേഷ്, എ.ഡി.ചന്ദ്രലാൽ,പി.കെ.സന്തോഷ് കുമാർ, സതീഷ് ബാബു എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി എ.ഡി.ചന്ദ്രലാൽ (പ്രസിഡന്റ് ),സി.സജിമോൻ (സെക്രട്ടറി),ശരത് മോഹൻ (ട്രഷറർ)എന്നിവരെ തിരഞ്ഞടുത്തു.