കുട്ടനാട് : പുളിങ്കുന്ന് കുരിശുപള്ളി ജെട്ടിക്ക് സമീപം പമ്പയാറ്റിൽ വിഷം കലർത്തി മത്സ്യബന്ധനം നടത്തിയ നാലുപേർ ഫിഷറീസ് വകുപ്പിന്റെ രാത്രി പട്രോളിംഗിനിടെ പിടിയിലായി. പുളിങ്കുന്ന് കണ്ണാടി, തലവടി ആനപ്രമ്പാൽ സ്വദേശികളാണ് പിടിയിലായവർ.
മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വിഷവസ്തുക്കളും രണ്ട് വള്ളങ്ങളും കസ്റ്റഡിയിലെടുത്തു. വിഷവസ്തുക്കൾ കിഴി കെട്ടിയ നിലയിലായിരുന്നു. ഇവർ പിടിച്ച 50 കിലോയിലധികം വരുന്ന മത്സ്യം കുഴിച്ചുമൂടി.