ചേർത്തല: മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം2024
ഡിസംബർ 7,8,9 തീയതികളിലായി നടക്കും.കലാമത്സരങ്ങൾ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും,കായിക മത്സരങ്ങൾ മാരാരിക്കുളം സെന്റ് അഗസ്റ്റിൻ സ്‌കൂൾ ഗ്രൗണ്ടിലും,വോളിബാൾ മാരാരിക്കുളം എം.എ.സി യിലും,ഫുട്ബാൾ ,ക്രിക്കറ്റ് ചെറുവള്ളിശേരി കെ.ജി.എഫ് ടർഫിലും നടക്കും.
മത്സരാർത്ഥികൾ ഫോം പൂരിപ്പിച്ച് ഓൺലൈനായോ,മെമ്പർമാർ മുഖേനയോ,നേരിട്ടോ ഡിസംബർ നാലിനകം സമർപ്പിക്കണം.