
കായംകുളം: അറബിക് സംഭാഷണത്തിൽ മത്സരിച്ച് സംസാരിച്ച് ഇരട്ടകൾ നേടിയത് ഒന്നാം സ്ഥാനം. അറബിക് സംഭാഷണം യു.പി വിഭാഗത്തിൽ തുറവൂർ നദുവത്തു നഗർ എൻ.ഐ യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥികളായ ആലിയ പർവീണും, ആമില പർവീണുമാണ് ഒന്നാമതെത്തിയത്. കടലും കടൽത്തീരവും ഇന്ന് അനുഭവിക്കുന്ന മാലിന്യ പ്രശ്നം ഉൾപ്പടെ സംഭാഷണത്തിൽ വന്നു. ആമില പർവീണിന് അറബിക് ഗദ്യ വായനയിലും ഒന്നാം സ്ഥാനം ലഭിച്ചു. തുറവൂർ പുത്തൻപുരയ്ക്കൽ കളത്തിൽ സത്താറിന്റെയും ഷീജയുടെയും മക്കളാണ്. കഴിഞ്ഞ വർഷം അറബിക് കഥയിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സഹോദരൻ ഫസലു റഹ്മാന് കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.