ചേർത്തല:സഹോദയ സി.ബി.എസ്.ഇ ജില്ലാ ഇന്റർ സ്‌കൂൾ ഫുട്‌ബാൾ മേള ഡിസംബർ മൂന്ന് മുതൽ ആറുവരെ വയലാർ പണിക്കവീട്ടിൽ സർ സെബാസ്റ്റ്യൻ സീനിയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കും.ജില്ലയിലെ 70 സ്‌കൂളുകളിൽ നിന്നായി 51 ടീമുകളാണ് മൂന്നു വിഭാഗങ്ങളിലായുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
പെൺകുട്ടികളുടെ 11ടീമും ആൺകുട്ടികളുടെ 40 ടീമുകളുമാണ് പങ്കെടുക്കുന്നതെന്ന് സ്‌കൂൾ മാനേജർ ഫാ.ലിനോസ് പണിക്കവീട്ടിൽ,സഹോദയ ജില്ലാ സെക്രട്ടറി ആശാ യതീഷ്,ട്രഷറർ ഡയാന ജേക്കബ്,പണിക്കവീട്ടിൽ ട്രസ്റ്റ് സെക്രട്ടറി ടി.എഫ്.ജേക്കബ്,കായികാദ്ധ്യാപകൻ എൻ.തിലകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പെൺകുട്ടികൾക്കു പൊതുവായും ആൺകുട്ടികൾക്ക് അണ്ടർ 16 അണ്ടർ 19 വിഭാഗങ്ങളിലുമായാണ് മത്സരങ്ങൾ.
പണിക്കവീട്ടിൽ സ്‌കൂൾ മാനേജ്‌മെന്റും ജീവനക്കാരും രക്ഷിതാക്കളും ചേർന്നാണ് മേളക്കായുളള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്.മൂന്നിന് 10ന് മുൻ എം.പി എ.എം.ആരിഫ് മേള ഉദ്ഘാടനം ചെയ്യും.മാനേജർ ഫാ.ലിനോസ് പണിക്കവീട്ടിൽ പതാക ഉയർത്തും.ആറിനു സമാപന സമ്മേളനത്തിൽ ചേർത്തല എ.എസ്.പി ഹരീഷ് ജയിൻ സമ്മാനദാനം നടത്തും.