കായംകുളം: അനുഷ്ഠാനകലയായ ചാക്യാർ കൂത്തിനോട് രണ്ട് വർഷം മുമ്പ് തോന്നിയ

കമ്പം,​ ഒമ്പതാംക്ളാസുകാരനായ ആദിശങ്കറിനെ വീണ്ടും ഒന്നാം സ്ഥാനക്കാരനാക്കി.

മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയും ചെട്ടികുളങ്ങര കണ്ടമംഗലം തെക്ക് വാഴപ്പുഴശേരിൽ നിളയിൽ സഞ്ജീവ് ഗോപാലകൃഷ്ണന്റെയും രശ്മി സഞ്ജീവിന്റെയും മകനുമായ ആദിശങ്കർ,​ കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

രാമായണത്തിലെ ലങ്കാദഹനമായിരുന്നു കഴിഞ്ഞ വർഷത്തെ വിഷയമെങ്കിൽ,​ അസുര ചക്രവർത്തിയായ രാവണന്റെ അഹങ്കാരം ശമിപ്പിക്കാനെത്തുന്ന ഹനുമാന്റെ കഥയാണ് ഇത്തവണ ചാക്യാർ കൂത്തിന് വിഷയമാക്കിയത്. ഹരിപ്പാട് വിഷ്ണു പ്രതാപിന് കീഴിൽ രണ്ട് വർഷത്തെ പരിശീലനം കൊണ്ടുതന്നെ ചാക്യാർകൂത്തിൽ മികവ് തെളിയിക്കാൻ ഈ കൊച്ചുമുടുക്കന് കഴിഞ്ഞു. നാലാം ക്ളാസുകാരി ആത്മിക സഞ്ജീവാണ് സഹോദരി.