
കായംകുളം: ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യപരിഷത് കായംകുളം മേഖല കായംകുളം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പുസ്തകമേള കായംകുളം ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ ഫർസാന, കേശുനാഥ്,സുൽഫിക്കർ, മാവേലിക്കര പൊലീസ് സബ് ഇൻസ്‌പെക്ടർ നിസാർ പൊന്നാരത്ത്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ രജി, അരുൺകുമാർ, പരിഷത്ത്, ജില്ല വൈസ് പ്രസിഡന്റ് ഷീജ പ്രസന്നൻ, ഹരികുമാർ കൊട്ടാരം, ഗീതകൃഷ്ണൻ, ലത, ആദർശ്,കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്തോഷ്, മുനീർമോൻ തുടങ്ങിയവർ പങ്കെടുത്തു.