ksba-sammelanam

മാന്നാർ : പരമ്പരാഗത ബാർബർ വിഭാഗത്തെ അവഹേളിച്ചു നടന്നവർ ബിനാമി പേരിൽ ബാർബർ ഷോപ്പുകൾ നടത്തുകയാണെന്നും പാവപ്പെട്ട പാരമ്പര്യ തൊഴിലാളികളെ തൊഴിൽ രഹിതരാക്കുന്ന ബിനാമി ഷോപ്പുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ ചെങ്ങന്നൂർ താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ബി.എ 56-ാമത് വാർഷിക സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മാന്നാർ പെൻഷൻ ഭവനിൽ നടന്ന ചെങ്ങന്നൂർ താലൂക്ക് വാർഷിക സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി .രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് അനിൽകുമാർ ടി.യു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മോഹനൻ ആമുഖ പ്രസംഗവും, ജില്ലാ പ്രസിഡന്റ് കലൈമണി മുഖ്യപ്രഭാഷണവും, ജില്ലാ ട്രഷറർ അയ്യപ്പൻ സംഘടനാ വിശദീകരണവും നടത്തി. താലൂക്ക് സെക്രട്ടറി വി.കെ.മുരളീധരൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.മാന്നാർ ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ.കരീം, കെ.എസ്.ബി.എ വെണ്മണി ബ്ലോക്ക് സെക്രട്ടറി മണിരാജ്, ചെങ്ങന്നൂർ ടൗൺ സെക്രട്ടറി, മാന്നാർ ബ്ലോക്ക് സെക്രട്ടറി സുനിൽകുമാർ, എസ്.മുത്തുകുമാർ, ടി.പുഷ്പകുമാർ എന്നിവർ സംസാരിച്ചു. വി.കെ.മുരളീധരൻ സ്വാഗതവും അനിൽ കുമാർ നന്ദിയും പറഞ്ഞു.