
മാന്നാർ:കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, മാന്നാർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ,കാർഷിക വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരകൃഷി പുനരുജ്ജിവിപ്പിക്കുന്നതിനായി മാന്നാർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല കേരസമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മാന്നാർ കൃഷി ഓഫീസർ ഹരികുമാർ പി.സി പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വി.ആർ.ശിവപ്രസാദ്, വത്സല ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ. കാർഷിക വികസന സമിതി അംഗങ്ങൾ, വാർഡുതല കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു. കേരസമിതി ഭാരവാഹികളായി കെ.വി.മുരളീധരൻ നായർ(പ്രസിഡന്റ് ), പി.രഘുനാഥൻ (വൈസ് പ്രസിഡന്റ്), വർഗീസ് മാത്യൂ (സെക്രട്ടറി ), ശുഭ ( ജോയിന്റ് സെക്രട്ടറി), കെ.എ.മോഹനൻ (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി രാജഗോപാലൻ നായർ മംഗലത്തേത്തു കാട്ടിൽ, ഷാജി മാനാംപടവിൽ, വേണു ആചാരി, സുന്ദരൻ ആചാരി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.