അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പുതിയ വാർഡ് വിഭജനം അസാധാരണ രീതിയിലാണ് പുന:സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠംആരോപിച്ചു. സി.പി.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് വാർഡുകളുടെ അതിർത്തികൾ പുനർനിർമ്മിച്ചിരിക്കുന്നത്. ഇതിനെതിരെ കളക്ടർക്ക് പരാതി നല്കുമെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അറിയിച്ചു.