അമ്പലപ്പുഴ: പഞ്ചായത്തിലെ ജനങ്ങളെ അശാസ്ത്രീയ വാർഡ് വിഭജനം കൊണ്ട് പ്രതിസന്ധിയിലാക്കിയെന്ന് ബി.ജെ.പി ആരോപിച്ചു. ജനങ്ങൾക്ക് എളുപ്പത്തിൽ പോളിംഗ് ബൂത്തിലെത്തുന്നതിനോ ഗ്രാമസഭകളിൽ പങ്കെടുക്കുന്നതിനോ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ യാതൊരു പരിഗണനയും നൽകാതെ, വാർഡുകളെ കീറി മുറിച്ച് കൂട്ടിചേർത്താണ് പുതിയ വാർഡുകൾ ഉണ്ടാക്കിയത്. വാർഡ് വിഭജനത്തിലൂടെ വിഭജനത്തിന്റെ രാഷ്ട്രീയമെന്ന ഇടത് അജണ്ടയാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പുറക്കാട് പഞ്ചായത്തിൽ നടപ്പാക്കിയിട്ടുള്ളത് ജനങ്ങൾക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് ബി.ജെ.പി പുറക്കാട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.