കായംകുളം: എതിരാളികളില്ലാതെ എച്ച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിൽ കാളിയമർദ്ദനം അവതരിപ്പിച്ച് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥി ഭദ്ര.ആർ. കുറുപ്പ് ജേതാവായി. മാവേലിക്കര കാരാഴ്മ വിശ്വനാഥ ഭവനത്തിൽ രഞ്ജിത്ത്- നീതു ദമ്പതികളുടെ മകളാണ് ഭദ്ര. കഥകളിയും കേരള നടനവും നേരത്തെ പരിശീലിച്ചിരുന്ന ഭദ്ര കഴിഞ്ഞ വർഷം മുതലാണ് ചാക്യാർകൂത്ത് അഭ്യസിച്ചത്. കാളിയ മർദ്ദനമാണ് അവതരിപ്പിച്ചത്. കലാമണ്ഡലം വാണിയുടെ കീഴിലായിരുന്നു പരിശീലനം. ഏവൂർ കൃഷ്ണപ്രസാദിന്റെ കീഴിൽ കഥകളിയും ഹരിപ്പാട് അഖിൽകൃഷ്ണന്റെ ശിക്ഷണത്തിൽ കേരളനടനവും അഭ്യസിച്ച ഭദ്ര ഈ രണ്ടിനങ്ങളിൽ കൂടി മത്സരിക്കുന്നുണ്ട്.