അരൂർ:ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലിംഗസമത്വത്തെക്കുറിച്ച് സമദർശൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.സ്വപ്ന ക്ലാസ് നയിച്ചു.പ്രിൻസിപ്പൽ റോയി മത്തായി, പ്രോഗ്രാം ഓഫീസർ ഹിലാൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.