ആലപ്പുഴ: ചികിത്സാ പിഴവ്മൂലം ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താൻ കഴിയാത്ത വനിതശിശു ആശുപത്രിയിലെ ഡോക്ടർമാർക്ക് എതിരെ നടപടി ആ്യവശ്യപ്പെട്ട്, മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപതിയിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോലവുമായി പ്രതീകാത്മകമായി കൈക്കുഞ്ഞിനെയും കയ്യിലേന്തി വനിതാ സ്റ്റേഷനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് ആശുപതിയുടെ മുന്നിൽ പൊലീസ് തടഞ്ഞു. ആശുപത്രി ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. മാർച്ച് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബബിത ജയൻ ഉൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.