ohh

കായംകുളം: ഓട്ടൻതുള്ളൽ മത്സരത്തിൽ പാരമ്പര്യ വഴിയിൽ കഴിവ് തെളിയിച്ച് അമ്പലപ്പുഴ സുരേഷ് വർമ്മയുടെ രണ്ട് പെൺമക്കളും സഹോദരപുത്രിയും. പ്രമുഖ കലാകാരനും പരിശീലകനുമായ സുരേഷ് വർമ്മയുടെ പാരമ്പര്യം നിലനിർത്തിയാണ് കരുമാടി കെ.കെ കുമാരപിള്ള മെമ്മോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവജ വർമ്മ ഹൈസ്കൂൾ വിഭാഗത്തിലും ആറാം ക്ലാസ് വിദ്യാർത്ഥിനി ദേവിജ യു.പി വിഭാഗത്തിലും മത്സരിച്ചത്. ഓട്ടൻ തുള്ളൽ,കഥകളി,വേലകളി എന്നിവ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുള്ള സുരേഷ് വർമ്മ അറിയപ്പെട്ട കലാകാരനാണ്.

കൂടാതെ പരിശീലക വേഷത്തിലും കഴിവ് തെളിയിച്ച ഇദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. വർമ്മയുടെ സഹോദരന്റെ മകൾ ദേവികയും ഓട്ടൻ തുള്ളലിൽ മത്സരിച്ചു. അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചമയങ്ങൾ ഒരുക്കി ഇവർക്ക് പ്രോത്സാഹനമായി സുരേഷ് വർമ്മയും വേദിയിൽ എത്തിയിരുന്നു.