ആലപ്പുഴ: കേരള മദ്യവിരുദ്ധ ജനകീയ മുന്നണി കളക്ടറേറ്റിനു മുന്നിൽ 107 ദിവസമായി നടത്തിവരുന്ന സത്യാഗ്രഹ പന്തലിൽ ചെയർമാൻ കൂടിയായ മാവേലിക്കര രൂപത ബിഷപ്പ് ഡോ.ജ്യോഷ്യാ മാർ ഇഗനാത്തിയോസ് മെത്രാപൊലിത്ത എത്തിയത് സത്യാഗ്രഹ പന്തലിലെ സമരക്കാർക്ക് ആവേശമായി. 107-ാം ദിവസത്തെ സത്യാഗ്രഹത്തിൽ മുഖ്യ സത്യാഗ്രഹികളായ ബി.ആർ. കൈമൾ കരുമാടി, ജി.രാധാകൃഷ്ണൻ, ഉമ്മൻ.ജെ. മേടാരം, ലതാ കൈമൾ കരുമാടി തുടങ്ങിയവരും എം. പ്രകാശൻ, എൻ. മോഹൻദാസ്, എം.ജോർജ്ജ് എന്നിവരും പങ്കെടുത്തു.