മാന്നാർ: മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി ഇന്ന് ഉച്ചക്ക് ഒന്നിന് പമ്പാ നദിയിൽ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടക്കും. മന്ത്രി പി.പ്രസാദ് ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഫ്ളാഗ് ഓഫ് ചെയ്യും. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ് സമ്മാനദാനം നിർവഹിക്കും. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും.പി.ബി.സി പള്ളാത്തുരുത്തി തുഴയുന്ന കാരിച്ചാൽ ചുണ്ടൻ, വി.ബി.സി വീയപുരം തുഴയുന്ന പായിപ്പാട് ചുണ്ടൻ, ചങ്ങനാശേരി ബോട്ട് ക്ലബ് തുഴയുന്ന ആയാംപറമ്പ് വലിയ ദിവാൻജി, പി.ബി.സി പുന്നമട തുഴയുന്ന ചമ്പക്കുളം ചുണ്ടൻ, കുമരകം ബോട്ടു ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടൻ, നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടൻ, യു.ബി.സി തുഴയുന്ന തലവടി ചുണ്ടൻ, കെ.ബി.സി ആൻഡ് എസ്.എഫ്.ബി സി കുമരകം തുഴയുന്ന മേൽപാടം എന്നീ ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.