മാവേലിക്കര : കോളേജ് ഒഫ് അപ്പ്ലൈഡ് സയൻസ് മാവേലിക്കര നാഷണൽ കോൺഫറൻസ് ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ഐ.എച്ച്.ആർ.ഡി ഡയക്ടർ ഡോ.വി.എ.അരുൺ കുമാർ സ്വാഗതം പറഞ്ഞു. കോളേജ് ഒഫ് അപ്ലൈഡ് സയൻസിന്റെ പൈലറ്റ് പ്രോജക്ടായ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്‌ഘടനo ചെയ്തു. കൊടുക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഹമ്മദ് ഫാസിൽ നഗരൂർ, മുൻസിപ്പൽ ചെയർമാൻകെ.വി.ശ്രീകുമാർ, മുൻസിപ്പൽ കൗൺസിലർ ലളിത രവീന്ദ്രനാഥ്, കോളേജ് പി.ടി.എ പ്രസിഡന്റ് പി.ആർ.അരുൺകുമാർ, വിദാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരിൽ, കോളേജ് യൂണിയൻ ചെയർമാൻ സായന്ത്.എസ്, കോളേജ് ഓഫ് അപ്പ്‌ലൈഡ് സയൻസ് പ്രിൻസിപ്പാൽമാരായ ഡോ.ജി.ശ്രീകുമാർ, ഡോ.ഷാജി.എൽ എന്നിവർ സംസാരിച്ചു. മാവേലിക്കര കോളേജ് ഒഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ ഡോ.ഐഷ.വി നന്ദി പറഞ്ഞു.