a

മാവേലിക്കര : മദ്യപിക്കാൻ പണം നൽകാത്തതിന്റെ വിരോധത്താൽ വൃദ്ധയായ മാതാവിനെ അതി ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിക്ക് ആറര വർഷം കഠിന തടവും ഇരുപത്താറായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. കുറത്തികാട് കുഴിക്കവല വടക്കേതിൽ തടത്തിൽ പ്രദീപ് (39) നെയാണ് മാവേലിക്കര അസി.സെഷൻസ് കോടതി ജഡ്ജി അമ്പിളി ചന്ദൻ പി.ബി ശിക്ഷിച്ചത്.2023 ആഗസ്റ്റ് 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിക്കേറ്റ കുറത്തികാട് കുഴിക്കവല വടക്കേതിൽ തടത്തിൽ ബാബു ഭാര്യ ജഗദമ്മന്റെ (65)പരാതിയിൽ കുറത്തികാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുമ്പും പ്രതി മാതാവിനെ ആക്രമിച്ചതിൽ ശിക്ഷ അനുഭവിച്ചിരുന്നതായി കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് ഹാജരായി.