
ചാരുംമൂട് : സി.പി.എം ചാരുംമൂട് ഏരിയാ സമ്മേളനത്തിൽ കാപ്പ കേസ് പ്രതി പ്രതിനിധിയായി പങ്കെടുത്തതിൽ വിവാദം. ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് ആഷിഖാണ് പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി പ്രതിനിധിയായി താമരക്കുളത്ത് നടന്ന ഏരിയാ സമ്മേളനത്തിൽ പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. എട്ടു മാസം മുമ്പ് വരെ ആഷിഖിനെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു . എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ മുൻ നേതാവായ ആഷിഖ് നൂറനാട് എസ്ഐയായിരുന്ന ഫയാസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.