കായംകുളം: എസ്.എൻ.ഡി.പി യോഗം 309, 6459 -ാം നമ്പർ പുള്ളിക്കണക്ക് ശാഖങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും സമ്മേളനവും ഇന്ന് നടക്കും.
രാവിലെ 11 ന് കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.വി.രജികുമാറിർ അദ്ധ്യക്ഷത വഹിക്കും. പനക്കൽ ദേവരാജൻ മുഖ്യപ്രഭാഷണം നടത്തും. രഘുനാഥൻ ,എസ്.ശ്യാംലാൽ ,സതീശൻ,രോഹിണി, യൂത്ത് മൂവ്മെന്റ് കൺവീനർ സോണി വി.എസ് സൗദാമിനി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.