
അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസി മാവേലിക്കര തയ്യിൽ വീട്ടിൽ ശിവരാമൻ (67) നിര്യാതനായി.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ അനാഥനായി കിടക്കുന്നതു കണ്ട് അമ്പലപ്പുഴ പൊലീസ് ആണ് ഒക്ടോബർ 27ന് ശാന്തി ഭവനിൽ എത്തിച്ചത്. ബന്ധുക്കൾ ആരും ഇല്ലെന്നാണ് ശിവരാമൻ പൊലീസിനോട് പറഞ്ഞിരുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 9447403035.0477 2287322.