കായംകുളം: മോഹിനിയാട്ട മത്സരത്തിൽ വളയിടാൻ മറന്നെങ്കിലും അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസിലെ ആറാം ക്ലാസുകാരി അദ്വൈത വി.നായർ എ ഗ്രേഡ് കൈപ്പിടിയിലാക്കി.
ജില്ലാ സ്കൂൾ കലോത്സവം യു.പി വിഭാഗം മോഹിനിയാട്ടത്തിലാണ് അദ്വൈത വളയിടാൻ മറന്ന് വേദിയിൽ കയറിയത്. വിലയിരുത്തലിൽ ആഭരണങ്ങളും ഘടകമാണ്. മത്സരം കഴിഞ്ഞിറങ്ങിയപ്പോൾ ആഭരണം ധരിപ്പിക്കാത്തതിന് അമ്മയെ ഒരാൾ വഴക്കു പറയുന്നത് കേട്ടപ്പോഴാണ് താൻ വളയിടാൻ മറന്ന കാര്യം അദ്വൈത അറിയുന്നത്. നൃത്തം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞെന്ന സന്തോഷം അദ്വൈതയ്ക്കുണ്ടായിരുന്നു. ഫലം വന്നപ്പോൾ
എ ഗ്രേഡ്. ഭരതനാട്യത്തിലും അദ്വൈത എ ഗ്രേഡ് നേടിയിരുന്നു.