
അമ്പലപ്പുഴ: തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കടലോരത്ത് കേന്ദ്ര ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഏരിയ കമ്മിറ്റിയേയും 19 ജില്ലാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറി യറ്റംഗം സജി ചെറിയാൻ,സംസ്ഥാന കമ്മിറ്റിയംഗം സി. ബി .ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ അഡ്വ.കെ. പ്രസാദ്, ജി. രാജമ്മ, എച്ച് .സലാം എം. എൽ. എ, പി .പി .ചിത്തരഞ്ജൻ എം .എൽ. എ എന്നിവർ പങ്കെടുത്തു. അഡ്വ. ആർ. രാഹുലാണ് പുതിയ ഏരിയ സെക്രട്ടറി. അംഗങ്ങൾ: കെ.മോഹൻ കുമാർ, വി.കെ.ബൈജു, സി.ഷാംജി, എ.പി .ഗുരുലാൽ,പി.ജി.സൈറസ്, ആർ.രജിമോൻ, കെ.ജഗദീശൻ, ടി.എസ് .ജോസഫ്, ബി.അൻസാരി, ഡി.ദിലീഷ്, അഡ്വ.കരുമാടി ശശി, പ്രശാന്ത് എസ്.കുട്ടി, ജി .ഷിബു, അജ്മൽ ഹസൻ, കെ.കൃഷ്ണമ്മ, കെ. അശോകൻ, വി .എസ് .മായാദേവി, ഡി. അശോക് കുമാർ, എം.സോമൻ, ജെ. ജയകുമാർ.