കായംകുളം : കുട്ടനാടിന്റെ ദുരിതവും ദുരന്തവും സാംസ്‌ക്കാരിക തനിമയും അരങ്ങിൽ അവതരിപ്പിച്ച ചേർത്തല മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌ക്കൂളിലെ വിദ്യാർത്ഥികളുടെ നാടകം 'പായൽ' ഹൈസ്‌ക്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി

ഒന്നാം സ്ഥാനത്തെത്തി. മികച്ച നടനും നടിക്കുമുള്ള അംഗീകാരവും 'പായൽ' കരസ്ഥമാക്കി.

പ്രളയത്തിൽ പായൽ പോലെ ഒഴുകി നടക്കുന്ന ജീവിതവും ചേറുപുരണ്ട ജീവിതാനുഭവങ്ങളും ജന്മി കുടിയാൻ വ്യവസ്ഥയുമെല്ലാം പ്രമേയമാക്കിയ നാടകത്തിന്റെ രചന

മധു ജി.ചേർത്തലയും സംവിധാനം മനോജ് ആർ. ചന്ദ്രനുമാണ് നിർവഹിച്ചിരിക്കുന്നത്.

കർഷക തൊഴിലാളിയായ രുക്കുവിനെ അവതരിപ്പിച്ച നന്ദന എം.പദ്മ മികച്ച നടിയും വക്കച്ചൻ എന്ന ജന്മിയുടെ വേഷമിട്ട വി.എസ്.അനന്ദ കൃഷ്ണൻ മികച്ച നടനുമായി. പത്തു ദിവസത്തെ പരിശീലനം കൊണ്ടാണ് വിദ്യാർത്ഥികൾ 'പായൽ' അരങ്ങിലെത്തിച്ചത്. അഞ്ച് നാടകങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്.