ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവ ദിനത്തിന്റെ നാലാം ദിനം, വൃശ്ചിക മാസത്തിലെ അമാവാസി ഉത്സവ വാവായി ക്ഷേത്രത്തിൽ ആചരിക്കുന്നു. വിശേഷാൽ മഹാവിഷ്ണു ചാർത്തോടെയാണ് നവകം വരെയുള്ള പൂജ. രാവിലെ കാഴ്ച ശീവേലിയ്ക്ക് ശേഷം വിശേഷാൽ തിലഹോമം . രാവിലെ 7.30 മുതൽ പിതൃബലി ക്ഷേത്ര കുളത്തിൽ ആരംഭിക്കും. പിതൃ പൂജയോടെ ഉച്ച പൂജ, തുടർന്ന് അന്നദാനം. വൈകിട്ട് ഭരതനാട്യ നൃത്ത സന്ധ്യ.വൈകിട്ട് 3 ന് ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്, 4 ന് വിശേഷാൽ ദീപ കാഴ്ചയോടെ പള്ളിവേട്ട ,5 ന് പകൽപ്പൂരം, ആറാട്ട്.