കായംകുളം: സംസ്‌കൃത നാടകത്തിൽ യു.പി. വിഭാഗത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടി കളർകോട് ഗവ.യു.പി. സ്‌കൂൾ. 'ഭഗവത് ജുകം' എന്ന നാടകമാണിവർ ഈ വർഷം അവതരിപ്പിച്ചത്. ഒരു മഹർഷിയുടേയും ശിഷ്യന്റെയും പ്രയാണം ഹാസ്യരൂപത്തിലാണിവർ അവതരിപ്പിച്ചത്.സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപിക ആർ.പി.ഗാനയാണ് പരിശീലിക.