കായംകുളം: അപ്പീലുമായി എത്തി ഇരുപത് വർഷത്തിന് ശേഷം ദഫ് മുട്ടിൽ എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹൈസ്കൂൾ വിദ്യാർത്ഥികൾ. ഉപജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചതോടെ അപ്പീലുമായി എത്തിയാണ് ജില്ലയിലെ ജേതാക്കളായത്. ബിലാലിന്റെ നേതൃത്വത്തിൽ ഷിനാസ് ഷിറാസ് , അർഫാൻ, ഫഹദ്, ഈസ, ഫാറൂഖ്, ആസിഫ്, ഫർഹാൻ റിസ്വാൻ എന്നിവരാണ് ദഫ് സംഘത്തിലുള്ളത്.