
മുഹമ്മ: മുഹമ്മ നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പൂജ വെളി ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.നിർമ്മാണ കമ്മിറ്റി ചെയർമാൻ വി.എം.സുഗാന്ധി അദ്ധ്യക്ഷനാകും. 1961-ൽ പ്രദേശത്തെ കോൺഗ്പസ് നേതാക്കൾ 22.5സെന്റ് സ്ഥലം വാങ്ങി വാർഡ് കമ്മിറ്റിക്കായി ഓടിട്ട ഓഫീസ് നിർമ്മിച്ചിരുന്നു. ആ പഴയ ഓഫീസ് മന്ദിരം പൊളിച്ചാണ് പുതിയ കെട്ടിടം പണിതത്.22 ലക്ഷം മുടക്കി 1280 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, ഓഫീസ് റൂം, വിസിറ്റിംഗ് റൂ എന്നീ സൗകര്യങ്ങൾ ഉണ്ട്. ചികിത്സാ സഹായ നിധി ആര്യൻ ഷിബുവിൽ നിന്ന് ലൈബ്രറി നിർമ്മാണ ഫണ്ട് ശ്രീജിത്ത് സുകുമാരനിൽ നിന്ന് കെ.സി.വേണുഗോപാൽ ഏറ്റുവാങ്ങും. എം.ലിജു മുഖ്യ പ്രഭാഷണം നടത്തും.ലൈബ്രറി ഉദ്ഘാടനം മാത്യു കുഴൽ നാടനും ചികിത്സാ ധന സഹായ വിതരണം ചാണ്ടി ഉമ്മൻ എം.എൽ.എയും നിർവ്വഹിക്കും.മുതിർന്ന കോൺഗ്രസ് നേതാക്കളെ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദും പ്രതിഭകളെ ഷാനിമോൾ ഉസ്മാനും ആദരിക്കും. വിദ്യാഭ്യാസ ധനസഹായം അജയ് തറയിൽ വിതരണം ചെയ്യും.ഉച്ചയ്ക്ക് 2.30ന് ഫ്യൂഷൻ തിരുവാതിര .വി.എം.സുഗാന്ധിയും കെ.എം.ചാക്കോയുമാണ് നിർമ്മാണ നേതൃത്വം വഹിച്ചത്.