കായംകുളം: മത്സരയിനങ്ങളിൽ ഇത്തവണ പുതുതായി ഉൾപ്പെടുത്തിയ ഗോത്ര കലാരൂപമായ പളിയ നൃത്തം കാണികളെ ആവേശത്തിലാക്കി. ഗോത്ര വേഷം ധരിച്ച്, തുടികൊട്ടി പാട്ടുമായി

മത്സരാർത്ഥികൾ അരങ്ങിൽ ആടിത്തിമിർത്തപ്പോൾ സദസിന് പുത്തൻ അനുഭവമായി.

ഇടുക്കി ജില്ലയിലെ ഗോത്രവർഗക്കാരുടെ പരമ്പരാഗത നൃത്തരൂപമാണ് പളിയ.

മഴയ്ക്കും രോഗശമനത്തിനും വേണ്ടിയുമാണ് പളിയ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചു പോന്നത്. ക്രമേണ പൊതുചടങ്ങുകളിലും അവതരിപ്പിച്ച് തുടങ്ങി. ഹൈസ്ക്കൂൾ വിഭാഗത്തിൽ

മങ്കൊമ്പ് ഉപ ജില്ലയിലെ പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ എച്ച്.എസ് സംസ്ഥാന തലത്തിൽ യോഗ്യത നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ മാവേലിക്കര ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി.