d

ആലപ്പുഴ: സി.പി.എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലേക്ക് മുൻമന്ത്രി ജി.സുധാകരനെ ക്ഷണിക്കാതിരുന്നത് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.

ജി.സുധാകരൻ പാർട്ടി അംഗം മാത്രമാണ് ഇപ്പോൾ. മറ്റു പദവികളിൽ നിന്ന് മാറി പാർട്ടിയുടെ താഴേ തട്ടിൽ പ്രവർത്തിക്കുകയാണ്. അദ്ദേഹത്തോട് വിരോധം ഇല്ലെന്നും ഒഴിവാക്കി നിറുത്തിയിട്ടില്ലെന്നും പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ടെന്നും നാസർ പറഞ്ഞു.