
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്റർ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ഡോ. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ കൗൺസിലർ കൊച്ചുത്രേസ്യ ജോസഫ്, അഡ്വ. പ്രദീപ് കൂട്ടാല, സുവി വിദ്യാധരൻ, രാജീവ് വാര്യർ, ബിജു ജോസഫ്, ഫിലിപ്പോസ് തത്തംപള്ളി, ടോബി ഫ്രാൻസീസ്, ഐപ്പ് വള്ളികാടൻ, ഷൈനി ബിജു എന്നിവർ സംസാരിച്ചു.